എ.ഐ.ടി.യു.സി പ്രതിഷേധം

Friday 03 September 2021 12:40 AM IST

വള്ളിക്കുന്ന് : പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ,​ എ. ഐ. ടി. യു .സി സംഘടിപ്പിച്ച പ്രതിഷേധ സമരം ഐ ടി എംപ്ലോയീസ് കോൺഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എ.പി സുധീശൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എ.ഐ ടി യു സി വളളിക്കുന്ന് യൂണിറ്റ് സെക്രട്ടറി രമേശൻ പാറപ്പുറവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ സി. കുട്ടിമോൻ , ഓച്ചാളി കൃഷ്ണൻ , സി. സുബ്രമണ്യൻ, കെ. അബീഷ് . കെ ധർമ്മൻ, ഷിഹാബ് എന്നിവർ പ്രസംഗിച്ചു .

Advertisement
Advertisement