കേരളയിൽ പെൻഷൻ പരിഷ്‌കരണം ഉടനില്ല, ഓൺലൈൻ കോഴ്സുകൾ തുടങ്ങും

Friday 03 September 2021 12:57 AM IST

തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണത്തിനുള്ള അധികബാദ്ധ്യത സർവകലാശാലകൾ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് സിൻഡിക്കേറ്ര് യോഗം ആവശ്യപ്പെട്ടു. സർക്കാരിനെ സമീപിക്കാനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തി.

ഏ​റ്റവും കൂടുതൽ പെൻഷൻകാരുള്ളതിനാൽ 27 കോടിയുടെ അധികബാദ്ധ്യത ഏ​റ്റെടുക്കാനാവില്ലെന്നാണ് സിൻഡിക്കേറ്ര് വിലയിരുത്തൽ.

വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലൂടെ ഓൺലൈൻ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് പഠിച്ച് അനുമതി നേടാൻ ഉപസമിതിയെ വച്ചു. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം അദ്ധ്യാപക നിയമനത്തിന് അക്കാഡമിക് സ്‌കോർ പോയിന്റിന്റെ അടിസ്ഥാനത്തിൽ ഒരു തസ്തികയ്ക്ക് പരമാവധി 10 പേരെയും ഒന്നിൽക്കൂടുതൽ തസ്തികകൾക്ക് അഞ്ച് പേരെ വീതവും അധികമായി ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. റാങ്ക് ഇന്റർവ്യൂവിന് ക്ഷണിക്കേണ്ടവരുടെ എണ്ണം മാനേജ്‌മെന്റുകൾക്ക് നിശ്ചയിക്കാം. എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക ഒഴിവുകൾ നികത്തുന്നത് സർവ്വകലാശാല ഉത്തരവിനെ തുടർന്ന് നിറുത്തി വച്ചിരിക്കുകയാണ്.

Advertisement
Advertisement