വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് അബുദാബി

Friday 03 September 2021 1:06 AM IST

അബുദാബി : കൊവിഡ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് അബുദാബി. അബുദാബിയിൽ എത്തുന്ന എല്ലാത്തരം വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.സെപ്റ്റംബർ അഞ്ചു മുതൽ ഇത് നിലവിൽവരും.

ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിലെ വാക്സിനെടുക്കാത്തവർക്ക് അബുദാബിയിലെത്തിയാൽ 10 ദിവസം ക്വാറന്റൈനുണ്ടാകും. ഇവർ രാജ്യത്തെത്തിയാൽ 4, 8 ദിവസങ്ങളിൽ പി.സി.ആർ പരിശോധന നടത്തണം.

Advertisement
Advertisement