സപ്ലിമെന്ററി പരീക്ഷ
Friday 03 September 2021 1:06 AM IST
തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ ആൻഡ് നാച്യുറോപ്പതി കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബറിൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നടത്തും. ഒരു വിഷയത്തിന് 110 രൂപയാണ് പരീക്ഷാ ഫീസ്. ഫൈനില്ലാതെ 10വരെയും 25 രൂപ ഫൈനോടെ 15വരെയും ഫീസ് അടയ്‌ക്കാം. അപേക്ഷാ ഫോം www.ayurveda.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 0210-03-101-98 Exam fees and other fees എന്ന ഹെഡ് ഒഫ് അക്കൗണ്ടിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്‌ക്കാം. പൂരിപ്പിച്ച അപേക്ഷകൾ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന് 15ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. പരീക്ഷാ ടൈം ടേബിൾ നോട്ടീസ് ബോർഡിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.