കുണ്ടന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

Saturday 04 September 2021 12:51 AM IST

തൃപ്പൂണിത്തുറ: മരട് നഗരസഭയിലെ ദേശീയപാത കുണ്ടന്നൂർ ജംഗ്ഷനിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഫ്ലൈ ഓവറിന് ഇരുവശവുമുള്ള സർവ്വീസ് റോഡ് പുനർനിർമ്മിക്കുക, അയിനിത്തോടും അടിച്ചിത്തോടും വന്നുചേരുന്ന സർവ്വീസ് റോഡിലെ കലുങ്കുകൾ ഉയർത്തി പണിയുക, മാടവന മുതൽ കണ്ണാടിക്കാട് വരെയുള്ള റോഡിന്റെ ഇരുവശവും നിർമ്മിച്ചിട്ടുള്ള കാനയുടെ മുകളിൽ സ്ലാബുകൾ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ ജെ.ബാലചന്ദ്രന് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ നിവേദനം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ , ബെൻഷാദ് നടുവില വീട് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രൊജക്ട് ഡയറക്ടർ ഉറപ്പു നൽകി.

Advertisement
Advertisement