ഗ്രോബാഗ് വിതരണം ചെയ്തു

Sunday 05 September 2021 12:34 AM IST
ഗ്രോബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: വടവന്നൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രോബാഗ് വിതരണം ചെയ്തു. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വടവന്നൂർ കൃഷിഭവൻ മേൽനോട്ടത്തിൽ ഹരിതശ്രീ വനിത ലേബർ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ള ഗ്രോബാഗ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

വടവന്നൂർ, മുതലമട എന്നിവിടങ്ങളിലും സമീപ പഞ്ചായത്തുകളിലും രജിസ്റ്റർ ചെയ്ത വീട്ടമ്മമാർക്കാണ് ഗ്രോബാഗ് വിതരണം ആരംഭിച്ചിട്ടുള്ളതെന്ന് കൃഷി ഓഫീസർ എം. ബഷീർ അഹമദ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ എ. മണികണ്ഠൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി ഉദയ ബാലൻ, ആർ. ബിജു, വി. വിദ്യ, ഉഷ, സുമതി, സുശീല, രുക്മിണി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement