കുപ്പി വാങ്ങി ബസിൽ കയറാൻ പറ്റില്ല

Sunday 05 September 2021 3:56 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ മദ്യഷോപ്പ് തുടങ്ങിയാലും അവിടെ നിന്ന് 'ഐറ്റം' വാങ്ങി ബസിൽ കയറി വീട്ടിൽ പോകാമെന്ന് ചിന്തിക്കുകയേ വേണ്ട!

ബസിൽ കൊണ്ടു പോകാൻ പാടില്ലാത്ത പട്ടികയിൽ ആദ്യത്തേതാണ് മദ്യം. അതെവിടെ നിന്ന് വാങ്ങിയതാണെങ്കിലും വിലക്കുണ്ട്. മിതലേറ്റഡ് സ്പിരിറ്റ്, ലഹരിമരുന്ന്, പെട്രോൾ, ഡീസൽ, ഗ്യാസ്, ടർപെന്റൈൻ, ആസിഡുകൾ, കരി, കരിക്കട്ട, സൾഫർ, വെടിമരുന്ന് സാമഗ്രികൾ, അടച്ച് വയ്ക്കാത്ത സിനിമാ ഫിലിംപെട്ടി, പായ്ക്ക് ചെയ്യാത്ത പഞ്ഞി ഇവയാണ് ബസിൽ കയറ്റാൻ അനുവാദമില്ലാത്ത മറ്റു വസ്തുക്കൾ.

ബസ് സ്റ്റാന്റിലിരുന്ന് മദ്യപിച്ചാലും പിടി വീഴും. പൊതുസ്ഥലത്ത് മദ്യപിക്കൽ കേസെടുക്കാം. മദ്യപിച്ച് ബസിൽ കയറി ബഹളമുണ്ടാക്കിയാലും കേസാകും.

അന്തിമതീരുമാനമായില്ലെന്ന് മന്ത്രി

ബെവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.

മണ്ടൻ തീരുമാനമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചു.

Advertisement
Advertisement