കർശന നടപടി: ജില്ലാ കളക്ടർ

Sunday 05 September 2021 12:38 AM IST

തൃക്കാക്കര : ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികളും കേസും എടുക്കാനും അവരെ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റാനും ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം പോലീസിന് കർശന നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഹോം ഐസലേഷനിൽ കഴിയുന്ന രോഗികൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി എടുക്കും. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവ പരിഹരിക്കണമെന്നും അതിന് കഴിയാത്ത പ്രശ്നങ്ങൾ നിത്യേന ശ്രദ്ധയിൽ പെടുത്തണമെന്നും വാർഡ് തല സമിതികൾക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ പറഞ്ഞു.

Advertisement
Advertisement