100 വിശ്രമ സമുച്ചയങ്ങൾ കൂടി പൂർത്തിയായി

Sunday 05 September 2021 2:25 AM IST

തിരുവനന്തപുരം: യാത്രക്കിടയിൽ വിശ്രമിക്കാൻ 100 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങൾ കൂടി പൂർത്തിയായി. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് സമുച്ചയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫി ഷോപ്പുമുണ്ട്. 524 സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാകുന്നത്.

Advertisement
Advertisement