ട്രാൻസ്. കെട്ടിടങ്ങളിൽ ജന സൗഹൃദ മദ്യഷോപ്

Monday 06 September 2021 2:39 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ വെബ്കോ തുറക്കുക ക്യൂ ഇല്ലാത്ത മദ്യ വിൽപ്പനശാലകളും സൂപ്പർ മാർക്കറ്റുകളും. തിരക്കുള്ള അവസരങ്ങളിൽ ടോക്കൺ വാങ്ങി ഹാളിൽ ഫാനിലെ കാറ്റേറ്റും ടി.വി കണ്ടുമിരിക്കാം. സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഷോപ്പാണ് മറ്റൊന്ന്. സാധനം നോക്കി നടന്ന് വാങ്ങാം.

ബസ് സ്റ്റാൻഡുകളിലല്ല,​ കോർപ്പറേഷന്റെ മറ്റ് സ്ഥലങ്ങളിലാണ് ഷോപ്പുകൾ തുറക്കുക. ആദ്യത്തേത് കൊട്ടാരക്കരയിലാണ്. അവിടെ ബസ് സ്റ്റേഷന് എതിർ വശത്ത് വർക്‌ഷോപ്പ് പ്രവർത്തിക്കുന്നിടത്തുള്ള കെട്ടിടത്തിലാണ് മദ്യശാല . കോഴിക്കോട് എടപ്പാളും, തിരുവനന്തപുരത്ത് പാപ്പനംകോട്ടും സമാന രീതിയിലുള്ള ഷോപ്പുകൾ തുടങ്ങും.കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഇപ്പോൾ ബീവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയുണ്ട്.

മദ്യവിൽപ്പനശാല കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ തുടങ്ങുന്നതിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വ്യാപകമായി ഉടൻ നടപ്പിലാക്കില്ല.

'' കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വരുന്നതിനെ പൊതുവേ ജനം സ്വാഗതം ചെയ്യുന്നു. എതിർക്കുന്നവർക്ക് ബസ് സ്റ്റാൻഡിൽ മദ്യം വിൽക്കുമെന്ന തെറ്റിദ്ധാരണയാണ്.''- -ആന്റണി രാജു,​

ഗതാഗത മന്ത്രി

ചി​യേ​ഴ്‌​സ് ​പ​റ​യാ​തെ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​കൾ

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​കെട്ടിടങ്ങളി​ൽ​ ​ബെ​‌​വ്‌​കോ​ ​ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ ​തു​ട​ങ്ങാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​വി​വാ​ദം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​മൂ​ന്ന് ​അം​ഗീ​കൃ​ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​സം​ഘ​ട​ന​ക​ളി​ൽ​ ​ഭ​ര​ണാ​നു​കൂ​ല​ ​സം​ഘ​ട​ന​യാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം​പ്ളോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​മൗ​നം​ ​തു​ട​രു​മ്പോ​ൾ​ ​പ്ര​തി​പ​ക്ഷ​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളാ​യ​ ​ടി.​ഡി.​ഫും​ ​എം​പ്ലോ​യീ​സ് ​സം​ഘും​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പു​മാ​യി​ ​രം​ഗ​ത്തെ​ത്തി.
ബെ​വ്‌​കോ​ ​വ​ഴി​യു​ള്ള​ ​വ​രു​മാ​നം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​വേ​ണ്ടെ​ന്നും​ ​എ​ന്നാ​ൽ​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ ​കെട്ടിടങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​ബെ​വ്‌​കോ​യ്‌​ക്ക് ​കൊ​ടു​ക്കു​ന്ന​തി​ൽ​ ​എ​തി​ർ​പ്പി​ല്ലെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​അ​നു​കൂ​ല​ ​സം​ഘ​ട​ന​യാ​യ​ ​ടി.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ത​മ്പാ​നൂ​ർ​ ​ര​വി​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​ബെ​വ്‌​കോ​ ​ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ ​വേ​ണ്ടെ​ന്നും​ ​പ​ക​രം​ ​കൂ​ടു​ത​ൽ​ ​ബ​സു​ക​ൾ​ ​നി​ര​ത്തി​ലി​റ​ക്കി​ ​പൊ​തു​ഗ​താ​ഗ​തം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​അു​കൂ​ല​ ​സം​ഘ​ട​ന​യാ​യ​ ​എം​പ്ലോ​യീ​സ് ​സം​ഘ് ​നേ​താ​വ് ​കെ.​എ​ൽ.​രാ​ജേ​ഷ് ​ചൂ​ണ്ടി​ക്കാ​ട്ടി.
അ​തേ​സ​മ​യം​ ​ കെ.എസ്.ആർ.ടിസി കെട്ടിടങ്ങളിൽ മ​ദ്യ​ ​വി​ൽ​പ്പ​ന​ശാ​ല​ ​തു​ട​ങ്ങാ​നു​ള​ള​ ​സാ​ദ്ധ്യ​ത​യും​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​ബെ​വ്കോ​ ​വ​രു​ന്ന​യാ​ഴ്ച​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഇ​തി​നു​ ​ശേ​ഷം​ ​മാ​ത്ര​മാ​കും​ ​അ​ന്തി​മ​ ​തീ​രു​മാ​നം.
ഇ​തി​നി​ടെ​ ​അ​വ​ശ്യ​മ​രു​ന്ന് ​ല​ഭ്യ​മാ​ക്കു​ന്ന​ത് ​പോ​ലെ​യാ​ണ് ​മ​ദ്യം​ ​വി​ൽ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​വി.​എം.​സു​ധീ​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബെ​വ്കോ​ ​സ​ഹ​ക​ര​ണ തീ​രു​മാ​നം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ദ്ദേ​ഹം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി.​ ​
എ​ന്നാ​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബെ​വ്കോ​ ​സ​ഹ​ക​ര​ണ​ത്തെ​ ​പി​ന്തു​ണ​ച്ച് ​മു​ൻ​ ​ഗ​താ​ഗ​ത​മ​ന്ത്രി​ ​കൂ​ടി​യാ​യ​ ​ഗ​ണേ​ശ്കു​മാ​ർ​ ​രം​ഗ​ത്തെ​ത്തി.​ ​പ്ര​തി​സ​ന്ധി​ ​കാ​ല​ത്ത് ​ടി​ക്ക​റ്റേ​ത​ര​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള​ള​ ​നീ​ക്ക​ത്തെ​ ​അ​ധി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ​ഗ​ണേ​ശ് ​പ​റ​ഞ്ഞു.

Advertisement
Advertisement