കുറഞ്ഞു,18.24% രോഗികൾ 2205

Tuesday 07 September 2021 12:02 AM IST

കോഴിക്കോട് : ഭീതിയുടെ പിരിമുറുക്കത്തിന് അയവെന്നപോലെ തിങ്കളാഴ്ച കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ജില്ലയിൽ ഇന്നലെ 2205 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചപ്പോൾ 18.24 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 2169 പേരാണ്‌ രോഗബാധിതരായത്. 30 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 12332 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 3439 പേർ കൂടി രോഗമുക്തി നേടി. 34633 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 6048പേർ ഉൾപ്പടെ 110078പേർ നിരീക്ഷണത്തിലുണ്ട് . 2253 പേർ ഇതുവരെ മരിച്ചു.


ഉറവിടം വ്യക്തമല്ലാത്തവർ

ബാലുശ്ശേരി 1, ചാത്തമംഗലം 2, ചെക്ക്യാട് 2, ചേളന്നൂർ 1, എടച്ചേരി 1, ഫറോക്ക് 2, കൊയിലാണ്ടി 1, കോഴിക്കോട്‌കോർപ്പറേഷൻ 4, മടവൂർ 1, മുക്കം 1, നാദാപൂരം 3, നൊച്ചാട് 1, ഒളവണ്ണ 5, പെരുമണ്ണ 1, പുറമേരി 1, പുതുപ്പാടി 1, തൂണേരി 1, വാണിമേൽ 1.

സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 409, അരിക്കുളം 19, അത്തോളി 16, ആയഞ്ചേരി 11, അഴിയൂർ 13, ബാലുശ്ശേരി 17, ചക്കിട്ടപ്പാറ 5, ചങ്ങരോത്ത് 24, ചാത്തമംഗലം 31, ചെക്ക്യാട് 17, ചേളന്നൂർ 9, ചേമഞ്ചേരി 31, ചെങ്ങോട്ട്കാവ് 27, ചെറുവണ്ണൂർ 20, ചോറോട് 10, എടച്ചേരി 4, ഏറാമല 22, ഫറോക്ക് 10, കടലുണ്ടി 35, കക്കോടി 22, കാക്കൂർ 15, കാരശ്ശേരി 49, കട്ടിപ്പാറ 9, കാവിലുംപാറ 4, കായക്കൊടി 10, കായണ്ണ 4, കീഴരിയൂർ 6, കിഴക്കോത്ത് 10, കോടഞ്ചേരി 15, കൊടിയത്തൂർ 12, കൊടുവള്ളി 70, കൊയിലാണ്ടി 73, കൂടരഞ്ഞി 11, കൂരാച്ചുണ്ട് 4, കൂത്താളി 15, കോട്ടൂർ 36, കുന്ദമംഗലം 47, കുന്നുമ്മൽ 14, കുരുവട്ടൂർ 22, കുറ്റ്യാടി 4, മടവൂർ 46, മണിയൂർ 19, മരുതോങ്കര 6, മാവൂർ 21, മേപ്പയ്യൂർ 102, മൂടാടി 34, മുക്കം 13, നാദാപുരം 5, നടുവണ്ണൂർ 22, നൻമണ്ട 26, നരിക്കുനി 16, നരിപ്പറ്റ 7, നൊച്ചാട് 20, ഒളവണ്ണ 88, ഓമശ്ശേരി 9, ഒഞ്ചിയം 18, പനങ്ങാട് 9, പയ്യോളി 42, പേരാമ്പ്ര 10, പെരുമണ്ണ 8, പെരുവയൽ 67, പുറമേരി 8, പുതുപ്പാടി 24, രാമനാട്ടുകര 11, തലക്കുളത്തൂർ 47, താമരശ്ശേരി 45, തിക്കോടി 13, തിരുവള്ളൂർ 16, തിരുവമ്പാടി 15, തൂണേരി 2, തുറയൂർ 23, ഉള്ള്യേരി 71, ഉണ്ണികുളം 20, വടകര 30, വളയം 7, വാണിമേൽ 13, വേളം 23, വില്യാപ്പള്ളി 31.

കാൽലക്ഷം കടന്ന് വാക്‌സിനേഷൻ

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കാൽലക്ഷം കടന്ന് കൊവിഡ് വാക്സിനേഷൻ. 25,60,219 പേർ കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തു. 18,69,217ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 6,91002പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18 - 45 പ്രായമുള്ളവരിൽ
6,98754പേർ ആദ്യ ഡോസും 80661പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45- 60 പ്രായമുള്ളവരിൽ 5,65618 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ 2,39556 പേരാണ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത്. 60 വയസിന് മുകളിലുള്ള 4,96894 പേർ ആദ്യ ഡോസ് വാക്‌സിനും 2,78623 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

13248പാലിയേറ്റീവ് കെയർ രോഗികളും 12498 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതു വരെ വാക്‌സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 18- 45 വയസിന് ഇടയിൽ പ്രായമുള്ള 3806പേർ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768പേർ ആദ്യ ഡോസും പേർ 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാൻസ്ജന്റർമാരും വാക്‌സിൻ സ്വീകരിച്ചു.

Advertisement
Advertisement