പഠനത്തിനൊരു സഹായി സ്കൂൾ മുറ്റം യൂട്യൂബ് ചാനൽ

Tuesday 07 September 2021 12:02 AM IST

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല മഹാത്മാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം യൂട്യൂബ് ചാനൽ ആരംഭിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കുക, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന മികവുകളും വേറിട്ട പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ പ്രവർത്തിക്കുക. ചാനലിന്റെ പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഡ്വ.സച്ചിൻദേവ് എം.എ.എ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുറസാഖ് ഇ. മുഖ്യപ്രഭാഷണം നടത്തി. ചാനൽ ക്രിയേറ്റീവ് ഹെഡ് ലിനേഷ് ചെന്താര പദ്ധതി വിശദീകരിച്ചു. ബാലുശ്ശേരി ബി. പി. സി ഡിക്ട മോൾ , എച്ച്.എം ഫോറം കൺവീനർ നരേന്ദ്രബാബു , ജോയിന്റ് കൺവീനർ കെ. പി .സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement