നിപ നിയന്ത്രണങ്ങളും കണ്ടെയ്ൻമെന്റ് സോണുകളും

Tuesday 07 September 2021 12:02 AM IST

 കണ്ടെയ്മെന്റ് സോണുകൾ

1. മുക്കം മുനിസിപ്പാലിറ്റിയിലെ 18,19,20,21,22 വാർഡുകൾ മുഴുവനും.

2. മാവൂർ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകൾ മുഴുവനും.

3. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,1,6 വാർഡ് മുഴുവനും. വാർഡ് 9 ൽ പരപ്പിൽ ഭാഗവും മാത്രം. വാർഡ് 10 ൽ പഴംപറമ്പ്, പൊറ്റമ്മൽ ഭാഗങ്ങളും.

4. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 മുഴുവൻ. വാർഡ് 13 ൽ അരീക്കോട് - മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടതുഭാഗവും.

 നിയന്ത്രണങ്ങൾ ഇങ്ങനെ

കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല.

വാർഡുകളിലെ പൊതുറോഡുകളിലൂടെയുള്ള വാഹനഗതാഗതത്തിന് നിരോധനം.
വാർഡുകളിൽ കർശന ബാരിക്കേഡിംഗ് സംവിധാനം.
അവശ്യസാധനങ്ങളുടെ വില്പന കേന്ദ്രങ്ങൾ മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ. മരുന്ന് ഷോപ്പുകൾക്ക് സമയപരിധിയില്ല.
സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല ബാങ്കുകൾ എന്നിവ പ്രവർത്തിക്കില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, പൊലീസ് സ്റ്റേഷൻ എന്നിവയിൽ മിനിമം ജീവനക്കാർ മാത്രം.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ നിയന്ത്രണമുള്ള പ്രദേശങ്ങളിൽ വാഹനം നിറുത്താൻ പാടില്ല.

Advertisement
Advertisement