നി​കു​തി​ ​നി​യ​മം​:​ ​ഇ​ന്ത്യ​ക്കെ​തി​രായ കേ​സു​കൾ​ ​ പി​ൻ​വ​ലി​ക്കാ​ൻ​​​ ​ബ്രിട്ടീഷ് കമ്പനി കെ​യേൺ

Thursday 09 September 2021 12:00 AM IST

ന്യൂഡൽഹി: നികുതി നിയമത്തിന്റെ പേരിൽ​ തുക ഈടാക്കിയതിന്​​ നഷ്​ട പരിഹാരമായി ഫ്രാൻസിലും യു.എസിലുമുള്ള ഇന്ത്യൻ ആസ്​തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ട്​ നൽകിയ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച്​ ബ്രിട്ടീഷ്​ കമ്പനി കെയേൺ എനർജി. ഈടാക്കിയ തുകയായ 100 കോടി ഡോളർ (7,343 കോടി ​രൂപ) നൽകാമെന്ന്​ ഇന്ത്യ ഉറപ്പുനൽകിയ സാഹചര്യത്തിലാണ്​ പ്രഖ്യാപനം. തുക കൈമാറി ദിവസങ്ങൾക്കകം കേസുകൾ പിൻവലിക്കുമെന്ന് കമ്പനി സി.ഇ.ഒ സൈമൺ തോംസൺ പറഞ്ഞു.

2012ൽ നടപ്പാക്കിയ പൂർവകാല പ്രാബല്യമുള്ള നിയമപ്രകാരം ഉടമകൾ മാറിയാലും ഇന്ത്യയിലെ ആസ്​തികൾക്ക്​ 50 വർഷം മുമ്പുവരെയുള്ള നികുതി ഈടാക്കാം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിന്​ തടസമാകുന്നുവെന്നു പറഞ്ഞ്​ കഴിഞ്ഞ മാസം ഈ നികുതി നിയമം സർക്കാർ റദ്ദാക്കിയിരുന്നു. പ്രമുഖ ടെലികോം കമ്പനി വോഡഫോൺ, ഫാർമസ്യൂട്ടിക്കൽസ്​ സ്​ഥാപനമായ സനോഫി, ഊർജ മേഖലയിലെ കെയേൺസ്​ ഉൾപ്പെടെ വൻകിടക്കാർ ഈയിനത്തിൽ നൽകാനുള്ള 1.1 ലക്ഷം കോടി രൂപ വേണ്ടെന്നുവെക്കാനും നേരത്തേ ഈടാക്കിയ 8,100 കോടി രൂപ മടക്കി നൽകാനും ഇന്ത്യ തീരുമാനിച്ചു. മടക്കിനൽകാനുള്ള 7,900 കോടി ​രൂപയും കെയേൺസിനാണ്​. എല്ലാ കേസുകളും പിൻവലിക്കാമെങ്കിൽ മാത്രമേ തുക നൽകൂ എന്ന്​ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന്​ മറുപടിയിലാണ്​ കെയേൺസ്​ സി.ഇ.ഒയുടെ പ്രതികരണം.

Advertisement
Advertisement