പെപ്പർ അവാർഡിന് എൻട്രികൾ ക്ഷണിച്ചു

Wednesday 08 September 2021 1:31 AM IST

കൊച്ചി: അഡ്വടൈംസിംഗ് മേഖലയിൽ നൽകിവരുന്ന പെപ്പർ അവാർഡിന്റെ 14-ാം എഡിഷനുള്ള എൻട്രികൾ ക്ഷണിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരസ്യ ഏജൻസികൾ, മീഡിയ, പ്രൊഡക്ഷൻ സ്ഥാപനങ്ങൾ, പ്രിന്റർമാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർക്ക് എൻട്രികൾ അയയ്ക്കാം. www.pepperawards.com എന്ന വെബ്‌സൈറ്റിലൂടെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. ഏജൻസി ഒഫ് ദി ഇയർ, അഡ്വടൈസർ ഒഫ് ദ ഇയർ എന്നീ അവാർഡുകൾ ഉൾപ്പെടെ 25 വിഭാഗങ്ങളിലാണ് മത്സരം. അവസാനതീയതി: സെപ്തംബർ 27. 15-ന് മുമ്പ് എൻട്രി ഫീ അടയ്ക്കുന്നവർക്ക് 25ശതമാനം ഇളവുണ്ട്. വിശദ വിവരങ്ങൾക്ക് www.pepperawards.com . ഫോൺ: 98460 50589, 75599 50909, 0484- 4026067.

Advertisement
Advertisement