3.31മിനിറ്റിൽ 221 മൃഗങ്ങളുടെ പേര് ചൊല്ലി റെക്കാഡിട്ട് ആദം

Wednesday 08 September 2021 12:42 AM IST

തിരുവല്ല: ചുരുങ്ങിയ സമയംകൊണ്ട് വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞു ആറ് വയസ്സുകാരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡിൽ ഇടംനേടി. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സ്കൂൾ ഒന്നാംക്ലാസ് വിദ്യാർത്ഥി പാലാ ഭരണങ്ങാനം മേലേത്ത് വീട്ടിൽ നിബിൻ - സോണിയ ദമ്പതിമാരുടെ മകൻ ആദം നിബിനാണ് അപൂർവ്വ മികവുനേടിയ കൊച്ചുമിടുക്കൻ. കുട്ടികളുടെ വിഭാഗത്തിൽ 221 വന്യമൃഗങ്ങളുടെ പേരുകൾ 3.31 മിനിറ്റുകൊണ്ട് ചിത്രം നോക്കി പേരുകൾ പറഞ്ഞാണ് നേട്ടം കൈവരിച്ചത്. തിരുവല്ല റിട്ട. എസ്.ഐ ടി.സി.ലോറൻസിന്റെ കൊച്ചുമകനാണ്.