പൊലീസ് സ്റ്റേഷനുകളിൽ കേരളകൗമുദി ; ജില്ലാ പൊലീസ് ചീഫ് ആദ്യ പത്രം ഏറ്റുവാങ്ങി

Wednesday 08 September 2021 12:48 AM IST

പത്തനംതിട്ട : ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കേരളകൗമുദി പത്രം എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എസ്.പി ഒാഫീസിൽ പൊലീസ് ചീഫ് ആർ.നിശാന്തിനിക്ക് കേരളകൗമുദി പത്രം കൈമാറി സതേൺ റെയിൽവേ സോണൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും എസ്.എൻ ട്രസ്റ്റ് അംഗവുമായ കെ.ജി.കമൽ നന്ദനം കൊടുമൺ നിർവഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ്, ബ്യൂറോ ചീഫ് എം.ബിജു മോഹൻ, സർക്കുലേഷൻ മാനേജർ ജോബിൻ ജോസഫ്, അഡീഷണൽ എസ്.പി എൻ.രാജൻ, കേരളകൗമുദി സർക്കുലേഷൻ എക്സിക്യൂട്ടീവ് സുനിൽ കാെടുമൺ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ പങ്കെടുത്തു.