25,772 രോഗികൾ,ടി.പി.ആർ 15.87%

Wednesday 08 September 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവി‌ഡ് വ്യാപനം കുറയുന്നു. ഇന്നലെ 25,772 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. 15.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 189 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 21,820 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 24,253 പേർ സമ്പർക്കരോഗികളാണ്.

Advertisement
Advertisement