എല്ലാ ജലാശയങ്ങളിലും മത്സ്യം വളർത്താൻ സംവിധാനം ഒരുക്കണം: കെ.കൃഷ്ണൻകുട്ടി
Wednesday 08 September 2021 12:59 AM IST
ചിറ്റൂർ: ചെറുതും വലുതുമായ എല്ലാ ജലാശയങ്ങളിലും മത്സ്യം വളർത്താനുള്ള സംവിധാനമുണ്ടാക്കണം. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സർക്കാറിന്റെ നൂറുദിനാഘോഷത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളിയിൽ നടന്ന ചിറ്റൂർ മണ്ഡലംതല മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനീഷ ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മിനി മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത, കെ.സതീഷ്, പി.അനിത, കെ.മുത്തു, കെ.തങ്കവേലു, മിത്തു ആന്റോ, കെ.വി.സുഗന്ധ കുമാരി, എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.