ഭൂമിയും ആധാറും ബന്ധപ്പെടുത്തുന്നു

Wednesday 08 September 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. ഉത്തരവ് ഉടനിറങ്ങും. ബിനാമിപ്പേരിൽ ഭൂമി വാങ്ങിക്കൂട്ടിയാൽ ഇനി പിടി വീഴുും.

സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഇനി ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാറുമായി ബന്ധപ്പെടുത്താൻ ഭൂവുടമയ്ക്ക് റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ലഭിക്കും.

കഴിഞ്ഞ വർഷം റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏത് കാര്യവും ആധാറുമായി ബന്ധിപ്പിക്കാനാവൂ. ഇതോടെ ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങി.

സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്ന് മന്ത്രി കെ.രാജൻ നിർദേശിച്ചിരുന്നു. തുടർന്ന് ലാൻഡ് റവന്യു കമ്മിഷണർ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി

നേടുകയായിരുന്നു. നടപടികൾ പൂർത്തിയാകുന്നതോടെ, ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പർ വരും.

സംസ്ഥാന റവന്യൂ വകുപ്പ് 16ന് ആരംഭിക്കുന്ന സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. സ്വന്തം ഭൂമിയുടെ വിവരങ്ങൾ പോർട്ടലിൽ കയറിനോക്കാം. പോർട്ടലിനൊപ്പം, മൊബൈലിൽ നിന്ന് കരമടയ്ക്കുന്നതിനുള്ള ആപ്പും വരും.

വി​ല​യാ​ധാ​രംറ​ദ്ദാ​ക്കാൻ ഇ​രു​കൂ​ട്ട​രും​ ​എ​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം​:​വ​സ്തു​ ​വാ​ങ്ങി​യ​ ​വ്യ​ക്തി​യും​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​വ്യ​ക്തി​യും​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യാ​ൽ​ ​മാ​ത്ര​മേ​ ​ഇ​നി​ ​വി​ല​യാ​ധാ​രം​ ​റ​ദ്ദാ​ക്കാ​ൻ​ ​ക​ഴി​യൂ.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​ശേ​ഷം​ ​വി​ല്പ​ന​ക്കാ​ര​ന് ​ആ​ധാ​രം​ ​റ​ദ്ദാ​ക്കാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യാ​ണ് ​ഭേ​ദ​ഗ​തി​ ​ചെ​യ്ത​ത്.
അ​ഡ്വാ​ൻ​സ് ​കൈ​പ്പ​റ്റി​ ​വി​ല്പ​ന​ ​ക​രാ​ർ​ ​എ​ഴു​തി​യ​ശേ​ഷം​ ​എ​ന്തെ​ങ്കി​ലും​ ​കാ​ര​ണം​ ​പ​റ​ഞ്ഞ് ​റ​ദ്ദാ​ക്കു​ക​യും​ ​അ​ഡ്വാ​ൻ​സ് ​തു​ക​ ​മ​ട​ക്കി​ ​ന​ൽ​കാ​തി​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​ക​ഴി​യും.
സ​ർ​ക്കാ​ർ​ ​ക​ക്ഷി​യാ​യ​തോ​ ​കോ​ട​തി​ലു​ള്ള​തോ​ ​ആ​യ​ ​വ്യ​വ​ഹാ​ര​ത്തി​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ത്ത​ര​ത്തി​ൽ​ ​റ​ദ്ദാ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.
കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ഇ​ഷ്ട​ദാ​നം,​ ​കു​ടും​ബ​ത്തി​ന് ​പു​റ​ത്തു​ള്ള​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ദാ​ന​ ​പ്ര​മാ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​റ​ദ്ദാ​ക്ക​ണ​മെ​ങ്കി​ലും​ ​ര​ണ്ട് ​കൂ​ട്ട​രും​ ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണം.
സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി​യും​ ​ഫീ​സും​ ​ഒ​ടു​ക്ക​ണം.
വി​ല​യാ​ധാ​ര​ത്തി​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കു​മ്പോ​ൾ​ ​പു​തി​യ​ ​ആ​ധാ​ര​ത്തി​ന് ​സ​മാ​ന​മായ
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം.​ ​ന്യാ​യ​വി​ല​യു​ടെ​യോ,​ ​ആ​ധാ​ര​ത്തി​ൽ​ ​കാ​ണി​ക്കു​ന്ന​ ​വി​ല​യു​ടെ​യോ​ ​എ​ട്ട് ​ശ​ത​മാ​ന​മാ​ണ് ​സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി.​ ​ര​ണ്ട് ​ശ​ത​മാ​നം​ ​ഫീ​സും​ ​ഒ​ടു​ക്ക​ണം.​ഇ​ഷ്ട​ദാ​ന​ത്തി​ലും​ ​ദാ​ന​ത്തി​ലും​ ​ര​ണ്ടു​ ​ശ​ത​മാ​നം​ ​വീ​ത​മാ​ണ് ​സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി​യും​ ​ഫീ​സും.​ ​ഇ​ത്ത​രം​ ​ആ​ധാ​ര​ങ്ങ​ളി​ൽ​ ​ആ​യി​രം​ ​രൂ​പ​യാ​ണ് ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി.
വാ​ങ്ങു​ന്ന​വ​ർ​ ​അ​റി​യാ​തെ,​ര​ജി​സ്ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കി​ ​മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ ​കേ​സു​ക​ൾ​ ​എ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​രു​കൂ​ട്ട​രും​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​തെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്ക​രു​തെ​ന്ന് 2011​ൽ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​പ​ക്ഷേ,​ ​ഇ​പ്പോ​ഴാ​ണ് 1958​ലെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​നി​യ​മ​ത്തി​ലെ​ ​ച​ട്ടം​ 30​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​ ​വി​ജ്ഞാ​പ​ന​മാ​യ​ത്.

നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും, മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിന് 15 ഏക്കറും കൈവശം വയ്ക്കാം. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല.

Advertisement
Advertisement