നോക്കുകൂലി പിടിച്ചുപറി: വ്യവസായ മന്ത്രി

Wednesday 08 September 2021 12:00 AM IST

തൃശൂർ: നോക്കുകൂലി തൊഴിൽ തർക്കമല്ലെന്നും നിയമവിരുദ്ധമായ പിടിച്ചുപറിയായാണ് അതിനെ കാണേണ്ടതെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചർച്ചകളിലൂടെയല്ല, നിയമങ്ങളിലൂടെയാണ് നോക്കുകൂലി കൈകാര്യം ചെയ്യേണ്ടത്. ട്രേഡ് യൂണിയനുകൾക്കും അതേ നിലപാടാണ്. മിന്നൽ പണിമുടക്കും അംഗീകരിക്കാനാവില്ല. പണിമുടക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. പക്ഷേ, അത് നിയതമായ രൂപത്തിലാവണം.