പെൺകുട്ടിയുടെ മുടി മുറിച്ച പ്രതി പിടിയിൽ

Wednesday 08 September 2021 12:47 AM IST

പീരുമേട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയുടെ മുടി മുറിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. കരടിക്കുഴി എ.വി.ടി എസ്റ്റേറ്റ് ലയത്തിലെ സുനിലാണ് (23) പീരുമേട് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

സമീപത്തെ ലയത്തിൽ താമസിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് സുനിൽ മുമ്പ് പലതവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി സമ്മതിച്ചിരുന്നില്ല. തിങ്കളാഴ്ച ആരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി പെൺകുട്ടിയോട് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. തർക്കമായതോടെ തയ്യൽമെഷീന്റെ കത്രികയെടുത്ത് പെൺകുട്ടി പ്രതിരോധിച്ചു. എന്നാൽ ഇയാൾ കത്രിക പിടിച്ചുവാങ്ങി മർദ്ദിച്ചശേഷം പെൺകുട്ടിയുടെ തലമുടി മുറിക്കുകയായിരുന്നു.

സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് വണ്ടിപ്പെരിയാറിനടുത്ത് കീരിക്കര ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement