റേഷൻ വ്യാപാരികളുമായി ഉടൻ ചർച്ച

Wednesday 08 September 2021 12:49 AM IST

തിരുവനന്തപുരം: ഏഴു ദിവസം പിന്നിട്ട റേഷൻ വ്യാപാരികളുടെ സമരം ഒത്തു തീർപ്പാക്കാൻ സംഘടനാ നേതാക്കളെ സർക്കാർ ഉടൻ ചർച്ചയ്ക്ക് വിളിക്കും. റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിന് കൂടുതൽ വ്യാപാരികൾ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നുണ്ട്. 11 മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മിഷൻ ഉടൻ നൽകുക, കൊവിഡ് മൂലം മരണപ്പെട്ട 58 വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ നേതൃത്വം നൽകുന്നു.

Advertisement
Advertisement