പരീക്ഷാഫലം

Wednesday 08 September 2021 1:15 AM IST

തിരുവനന്തപുരം: കേരളസർവകലാശാല മാർച്ചിൽ നടത്തിയ എം.ഫിൽ ബോട്ടണി (2019-20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിലെ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ബി.എ മേഴ്സിചാൻസ് (2014 സ്‌കീം - 2014 അഡ്മിഷൻ), സപ്ലിമെന്ററി (2014 സ്‌കീം & 2018 സ്‌കീം),​ 2021 മാർച്ചിൽ നടത്തിയ ഏകവത്സര എൽ.എൽ.എം (2019-2020) (സി.എസ്.എസ്., കാര്യവട്ടം),​ 2021 ജൂണിൽ നടത്തിയ എം.ഫിൽ ബയോ ഇൻഫോർമാ​റ്റിക്സ് (2019-2020) (സി.എസ്.എസ്., കാര്യവട്ടം) പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചു.

Advertisement
Advertisement