ഡോ.ജോയ് കെ.എം.എസ്.സി.എൽ ജനറൽ മാനേജർ
Wednesday 08 September 2021 1:26 AM IST
തിരുവനന്തപുരം :കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ജനറൽ മാനേജരായി ഡോ.എസ്.എസ്.ജോയിയെ നിയമിച്ചു. അസിസ്റ്റൻറ് സർജനായ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആർ.എം.ഒയാണ്.ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരുവർഷത്തേക്കാണ് നിയമനം.ജനറൽ മാനേജരായിരുന്ന ഡോ.ദിലീപിനെ ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ആയി മാറ്റി നിയമിച്ചു.