രാമൻകുട്ടി വാര്യർ സി.ബി.എസ്.ഇ സ്കൂൾ കൗൺസിൽ പ്രസിഡന്റ്

Wednesday 08 September 2021 1:28 AM IST

കൊച്ചി: കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ കേരള പ്രസിഡന്റായി ഇ. രാമൻകുട്ടി വാര്യർ (ഡയറക്ടർ, ഭാരതീയ വിദ്യാഭവൻ), ജനറൽ സെക്രട്ടറിയായി സുചിത്ര ഷൈജിന്ത്, (ഡയറക്‌ടർ, പെരുമ്പാവൂർ പ്രഗതി അക്കാഡമി), ട്രഷററായി ജോസഫ് സെബാസ്റ്റ്യൻ (മാനേജർ, കോട്ടയം ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ), വർക്കിംഗ് പ്രസിഡന്റായി സിയാദ് കോക്കർ (ചെയർമാൻ, ഇടപ്പള്ളി അൽഅമീൻ പബ്ലിക്‌ സ്കൂൾ) എന്നിവരെ തിരഞ്ഞെടുത്തു.