കല്ലടി കോളേജ് വിദ്യാർത്ഥികൾക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്‌കോളർഷിപ്പ്

Thursday 09 September 2021 12:14 AM IST
പവിത്ര രാജ്

മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്‌കോളർഷിപ്പ് ലഭിച്ചു. എൻ.സി.സി നേവി സീനിയർ കേഡറ്റ് പവിത്ര രാജ്, എൻ.സി.സി ആർമി സീനിയർ അണ്ടർ ഓഫീസർ പി.ആകാശ് എന്നിവർക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.

എം.ഇ.എസ് കല്ലടി കോളേജിലെ മൂന്നാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിനിയായ പവിത്ര രാജ് മംഗലാംകുന്ന് കാട്ടുകുളം നിലാവിലെ കെ.പി.രാജേഷ്- പ്രീത ദമ്പതികളുടെ മകളാണ്. 9 കേരള നേവൽ യൂണിറ്റിന് കീഴിലുള്ള ഏഴോളം കോളേജുകളിൽ നിന്നും ഈ വർഷം സ്‌കോളർഷിപ്പ് നേടുന്ന ഏക വിദ്യാർഥിനിയാണ് പവിത്ര രാജ്.

എം.ഇ.എസ് കല്ലടി കോളേജിലെ മൂന്നാംവർഷ കംമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിയായ ആകാശ് കടമ്പഴിപ്പുറം ആലങ്ങാട് പാലക്കൽ തൊടിയിലെ പീതാംബരാക്ഷൻ- രജനി ദമ്പതികളുടെ മകനാണ്. ഒറ്റപ്പാലം 28 കേരള എൻ.സി.സി ബറ്റാലിയന് കീഴിലെ ആറോളം കോളേജുകളിൽ നിന്നും ഈ വർഷം ഇതേ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിയുമാണ്.

Advertisement
Advertisement