ലങ്കയ്ക്ക് ജയം, പരമ്പര

Wednesday 08 September 2021 11:35 PM IST

കൊളംബോ: മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 78 റൺസിന് തകർത്ത് ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തആതിഥേയരായ ശ്രീലങ്ക 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. 47 റൺസെടുത്ത ചരിത് അസലങ്കയും 31 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 29 റൺസെടുത്ത ചമീരയുമാണ് 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ തബാരേസ് ഷംസി, ജോൻജ് ലിൻഡെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്ക 30 ഓവറിൽ വെറും 125 റൺസിന് ആൾഔട്ടായി. 22 റൺസെടുത്ത ഹെന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മഹീഷ് തീക്ഷണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചത്. ചമീര, ഹസരംഗ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

2-1 നാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. 29 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ചമീരയാണ് മാൻ ഒഫ് ദ മാച്ച്. ശ്രീലങ്കയുടെ തന്നെ ചരിത് അസലങ്ക മാൻ ഒഫ് ദ സിരീസായി.

Advertisement
Advertisement