ഭഗവത് ഗീത ജ്ഞാന യജ്ഞo

Thursday 09 September 2021 1:27 AM IST
ആർട്ട്‌ ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭഗവത് ഗീത ജ്ഞാന യജ്ഞം വേദിക് ധർമ്മ സൻസ്ഥാൻ ചെയർമാൻ വി.ആർ. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആർട്ട്‌ ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭഗവത് ഗീത ജ്ഞാന യജ്ഞം വേദിക് ധർമ്മ സൻസ്ഥാൻ ചെയർമാൻ വി.ആർ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ 15 വരെ വൈകിട്ട് 7 മുതൽ രാത്രി 8.30 വരെ ഓൺലൈൻ പ്ളാറ്റ്ഫോമുകളായ സൂം മീറ്റ്, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് പരിപാടി. യജ്ഞാചാര്യൻ അഡ്വ. ബിജുകുമാർ ക്ലാസ് നയിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ അറിയിച്ചു. മീറ്റിംഗ് ഐ.ഡി: 87452932130. പാസ് കോഡ്: 123.

Advertisement
Advertisement