ഒറ്റഡോസ് വാക്‌സിൻ 96.6% മരണം തടയും
Friday 10 September 2021 5:14 AM IST
ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനവും ഫലപ്രദമാണ്. ഏപ്രിൽ, മേയ് മാസത്തിലെ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തത് കൊണ്ടാണ്. രാജ്യത്ത് രോഗം പടരാതിരിക്കാൻ ആഘോഷങ്ങൾ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകൾ ജനങ്ങൾ പരിശീലിക്കണം.