സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, ഡബ്ല്യു,ഐ,പി.ആർ ഏഴിൽ നിന്ന് എട്ടാക്കി

Friday 10 September 2021 6:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. . ഡബ്ല്യു ഐ പി ആർ ഏഴിൽ നിന്ന് എട്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ ഓരോ മേഖലകളിലും നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം

എടുത്തിരിക്കുന്നത്.

ഇതോടെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. അതേസമയം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.