മൊഴി തെളിവ് നിയമം വേണ്ടെന്ന് സർക്കാർ

Saturday 11 September 2021 5:21 AM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ അധോലോകത്തെ അമർച്ചചെയ്യാനുള്ള നിയമത്തിന്റെ മാതൃകയിൽ കേരളത്തിലും സംഘടിതകുറ്റകൃത്യങ്ങൾ തടയാൻ മൊഴി തെളിവ് നിയമം കൊണ്ടുവരാനുള്ള പൊലീസിന്റെ നീക്കത്തിന് സർക്കാ‌ർ തടയിടുന്നു. പൗരാവകാശങ്ങൾക്കുമേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അത്തരത്തിലുള്ള ഒരു നിർദേശവും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുൻ ഡി.ജി.പി ബഹ്റ സമർപ്പിച്ച നിയമത്തിന്റെ കരട് പരിശോധിക്കാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേരാനിരുന്നയോഗം മുഖ്യമന്ത്രിയുടെ നിർദ്ദശത്തെതുടർന്ന് മാറ്റിവച്ചു. കരട് നിയമവകുപ്പിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ആഭ്യന്തര, നിയമ സെക്രട്ടറിമാരും മുൻ അഡി. എ.ജി കെ.കെ. രവീന്ദ്രനാഥുമാണ് സമിതിയിൽ.

അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളും സാക്ഷികളും നൽകുന്ന മൊഴി കോടതിയിൽ തെളിവാക്കാനും കുറ്റപത്രം നൽകാതെ 180 ദിവസം അകത്തിടാനും പൊലീസിന് അധികാരം നൽകിയാൽ നിരപരാധികളെ കുടുക്കാനുള്ള മാർഗമാകുമെന്ന് കേരളകൗമുദി ഈ മാസം 4ന് റിപ്പോർട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലേയും ഉത്തർപ്രദേശിലേയും പോലെ അധോലോകം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരമൊരു നിയമം ആവശ്യമില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഇന്ത്യൻ തെളിവുനിയമം അനുസരിച്ച്, പൊലീസിന് നൽകിയ മൊഴി കോടതിയിൽ തെളിവായി അംഗീകരിക്കില്ല. കുറ്റകൃത്യം തെളിയിക്കാൻ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ വേണം. ഇതിന് വിരുദ്ധമായി സംസ്ഥാനം തെളിവുനിയമമുണ്ടാക്കിയാൽ രാഷ്ട്രപതിയുടെ അനുമതി ലഭിക്കാനിടയില്ലെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടി.

കുതന്ത്രങ്ങൾ‌

1. കരുതൽ തടങ്കൽ ഉത്തരവിടാൻ കളക്ടർമാർക്കുള്ള അധികാരം തങ്ങൾക്കും വേണമെന്ന് ഏറെക്കാലമായി പൊലീസ് ആവശ്യപ്പെടുന്നു. പുതിയനിയമം പ്രയോഗിച്ച് പ്രതികളെ ആറുമാസം കരുതൽ തടങ്കലിലടയ്ക്കാം

2. കസ്റ്റംസ് ആക്ടിലെ 108-ാംവകുപ്പനുസരിച്ചുള്ള മൊഴിക്ക് തെളിവുമൂല്യമുണ്ട്. മജിസ്ട്രേട്ടിനു നൽകുന്ന രഹസ്യമൊഴിക്ക് തുല്യവുമാണ്. ഈ അധികാരം കിട്ടിയാൽ മൊഴിയുടെ ബലത്തിൽ ആരെയും അകത്താക്കാനാവും

3. പുതിയനിയമത്തിൽ, പൊലീസുദ്യോഗസ്ഥർക്ക് മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ചോർത്താൻ കഴിയും. നിലവിൽ ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം

നേരത്തേ കൈ പൊള്ളി

കഴിഞ്ഞ നവംബറിൽ സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തിഹത്യതടയാനെന്ന പേരിൽ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പുറത്തിറക്കി രണ്ടുദിവസത്തിനകം പിൻവലിക്കേണ്ടിവന്നിരുന്നു. ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം തടവും 10,000രൂപ പിഴയുമായിരുന്നു ശിക്ഷ.

"പൊലീസിന് നൽകുന്ന മൊഴി തെളിവാക്കിയാൽ നിരപരാധികളെ കുടുക്കാൻ കള്ളമൊഴിയുണ്ടാക്കും"

-ജസ്റ്റിസ് ബി. കെമാൽപാഷ

ഹൈക്കോടതി റിട്ട.ജഡ്ജി

ഫ​യ​ലി​ല്ലെ​ന്ന് ​സ​ർ​ക്കാ​ർ,
ഉ​ണ്ടെ​ന്ന് ​രേ​ഖ​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​പു​തി​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രു​ ​ഫ​യ​വും​ ​നി​ല​വി​ലി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ദം​ ​ശ​രി​യ​ല്ലെ​ന്ന് ​രേ​ഖ​ക​ൾ.​ ​സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​നി​യ​മ​ ​നി​ർ​മ്മാ​ണം​ ​വേ​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ച​ത്.
എ​ന്നാ​ൽ,​ ​ഹോം​-​എം2​/149​/2021​/​ഹോം​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ 2021​ ​ജൂ​ൺ​ 22​ന് ​ഉ​ച്ച​യ്ക്ക് 12.33​ന് ​കേ​ര​ള​ ​ഓ​ർ​ഗ​നൈ​സ്ഡ് ​ക്രൈം​ ​ക​ൺ​ട്രോ​ൾ​ ​ആ​ക്ട് ​പ്രൊ​പ്പോ​സ​ൽ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ഒ​രു​ ​ഫ​യ​ൽ​ ​തു​റ​ന്ന​താ​യാ​ണ് ​സ​ർ​ക്കാ​‌​ർ​ ​രേ​ഖ​ക​ളി​ലു​ള്ള​ത്.​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ ​ജോ​സ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ടി.​ജ​യ​ശ്രീ​ ​എ​ന്നി​വ​ർ​ ​സെ​പ്തം​ബ​ർ​ ​മൂ​ന്നി​നും​ ​ഫ​യ​ൽ​ ​ക​ണ്ട​താ​യി​ ​രേ​ഖ​യി​ലു​ണ്ട്.
ബെ​ഹ്റ​ ​സ​മ​ർ​പ്പി​ച്ച​ ​ക​ര​ട് ​നി​യ​മ​ത്തി​ന്മേ​ൽ​ ​തു​റ​ന്ന​ ​ഈ​ ​ഫ​യ​ൽ​ ​നി​യ​മ​വ​കു​പ്പി​ലേ​ക്കും​ ​അ​യ​ച്ചു.​ ​ഇ​തു​ ​പ​രി​ശോ​ധി​ച്ചാ​ണ് ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ​ ​വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്ന് ​നി​യ​മ​സെ​ക്ര​ട്ട​റി​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ച​ത്.​ ​ഈ​ ​ഫ​യ​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക​ര​ടി​ന് ​അ​ന്തി​മ​രൂ​പം​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ലു​ള്ള​ ​സ​മി​തി​ ​യോ​ഗം​ ​ചേ​രാ​നു​മി​രു​ന്ന​ത്.

Advertisement
Advertisement