വശ്യസമൃദ്ധമായ മുടി ബയോടെക്‌നോളജിയിലൂടെ

Saturday 11 September 2021 3:27 AM IST

 മുടിക്കുള്ള അമൃതായി അമൃത് വേണി ഹെയർ എലിക്‌സിർ

മുംബയ്: സമൃദ്ധവും സുന്ദരവുമായ മുടിക്കുവേണ്ടി, ബയോടെക്‌നോളജി സാങ്കേതികവിദ്യയുടെ സഹായത്താൽ നിർമ്മിച്ച ഉത്പന്നവുമായി ജനങ്ങളിലേക്ക് എത്തുകയാണ് സഹ്യാദ്രി ബയോലാബ്‌സ്.

കഴിഞ്ഞ മൂന്നുവർഷത്തിലേറെ കാലത്തെ ഗവേഷണാനന്തരം സഹ്യാദ്രി പ്രോസസിലൂടെ വികസിപ്പിച്ച 'അമൃത് വേണി ഹെയർ എലിക്‌സിർ" എന്ന ഉത്‌പന്നം മുടികൊഴിഞ്ഞ ഹെയർ ഫോളിക്കിളുകളിൽ ഹെയർ സൈക്കിൾ അനുസരിച്ച് ശക്തിയേറിയതും സമൃദ്ധവുമായ പുതിയ മുടിയുടെ ജനനവും അതിവേഗത്തിലുള്ള വളർച്ചയും തിളക്കവും ഉറപ്പാക്കാൻ സഹായിക്കും.

പുതിയ മുടിയുടെ ജനനവും ത്വരിതവും സമൃദ്ധവുമായ വളർച്ചയും ഉറപ്പാക്കുന്ന പ്രോട്ടീനുൾപ്പെടെയുള്ള ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നതാണ് അമൃത് വേണി ഹെയർ എലിക്‌സിറിന്റെ സവിശേഷത. ഫോളിക്കിളുകളിൽ കോശവിഭജനവും പുനരുത്പാദനവും വർദ്ധനയും സാദ്ധ്യമാക്കി പുതിയ മുടിയുടെ ജനനവും വളർച്ചയും ഉറപ്പാക്കുന്നതാണ് 'മുടിയുടെ അമൃത്" എന്ന് വിശേഷണമുള്ള അമൃത് വേണി ഹെയർ എലിക്‌സിർ എന്ന് സഹ്യാദ്രി ബയോലാബ് സാക്ഷ്യപ്പെടുത്തുന്നു. അമൃത് വേണിയിലെ അംശകങ്ങൾ ശിരോചർമ്മ കോശങ്ങളിൽ അടങ്ങിയ സോണിക് ഹെഡ്ജ് ഹോഗ് പ്രോട്ടീനുകളെ പ്രചോദിപ്പിച്ച് ഫോളിക്കിളുകളിൽ പുതിയ മുടി ജനിപ്പിക്കും.

അമൃത് വേണിയിലെ സസ്യജന്യമായ ഔഷധങ്ങൾ ഐ.ജി.എഫ്-വൺ എന്ന കോശ വിനിമയ പദാർത്ഥത്തെ ഉത്തേജിപ്പിച്ച് മുടികൊഴിച്ചിൽ തടയുകയും സമൃദ്ധമായ വളർച്ച ഉറപ്പാക്കുകയും ചെയ്യും. മാത്രമല്ല, ഇ.ജി.എഫ് പ്രോട്ടീനുകളെ ഉത്തേജിപ്പിച്ച് ചാക്രികക്രമത്തിൽ പുതിയ മുടി ജനിപ്പിക്കും.

ഓരോ മുടിയുടെയും അടിത്തട്ടിലെ മുടിയുടെ മസ്‌തിഷ്‌കം എന്ന് വിശേഷണമുള്ള ഡെർമൽ പാപ്പില്ലയിലെ നോഗിൻ പ്രോട്ടീനുകളെ ഉത്തേജിപ്പിച്ച് മുടിവളർച്ച അതിവേഗത്തിലുമാക്കുന്നു. ഡെർമൽ പാപ്പില്ലയുടെ ശരിയായ പ്രവർത്തനത്തിനു വേണ്ട എല്ലാ വൈറ്റമിനുകളും ധാതുലവണങ്ങളും പ്രോട്ടീനുകളും 30ലേറെ ഔഷധ സസ്യങ്ങളിൽ നിന്ന് ശുദ്ധമായ വിർജിൻ വെളിച്ചെണ്ണയിൽ ബയോ എൻജിനിയറിംഗ് വഴി വേർതിരിച്ച് ലയിപ്പിച്ചാണ് സഹ്യാദ്രി ബയോലാബ് 'സഹ്യാദ്രി പ്രോസസിലൂടെ" മുടിയുടെ ഇന്റൻസീവ് കെയറിനായി അമൃത് വേണി ഹെയർ എലിക്‌സിർ നിർമ്മിച്ചത്.

ഉജാല ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ ബ്രാൻഡുകളുടെ മാതൃസ്ഥാപനമായ ജ്യോതി ലാബിന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രൻ അതിവിദഗ്ദ്ധരായ ഡെർമറ്റോളജിസ്‌റ്റ്, കെമിക്കൽ എൻജിനിയർമാർ, ബയോ-ടെക്‌നോളജിസ്‌റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി സ്ഥാപിച്ചതാണ് സഹ്യാദ്രി ബയോലാബ്സ്.

Advertisement
Advertisement