അങ്ങനെ ചെയ്താൽ കൂടുതൽ പ്രശ്‌നമാകുമെന്ന് അറിയാമായിരുന്നു; രണ്ട് തവണ മൂർഖന്റെ കടിയേറ്റയാൾ പറയുന്നു
Saturday 11 September 2021 2:08 PM IST
കൊല്ലം ജില്ലയിലെ പരവൂരിനടുത്തുള്ള കോട്ടപ്പുറം എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ഗൾഫിൽ നിന്ന് നാട്ടിൽ വന്ന ശിവപ്രസാദ് ഒരു ദിവസം വീടിന് പുറത്തിറങ്ങിയ ഉടൻ പാമ്പിന്റെ കടിയേറ്റു. ആദ്യം കമ്പ് കൊണ്ടതെന്നാണ് വിചാരിച്ചത്. അതിനിടയിൽ അടുത്ത കടിയും കിട്ടി.
വലിയ ഒരു മൂർഖൻ പാമ്പ്, കടിയേറ്റിട്ടും പേടിക്കാതെ ഉടൻ തന്നെ ആശുപത്രിയിൽ പോയി, ചികിത്സ കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ തിരിച്ച് വന്നിരിക്കുന്നു.ആഴത്തിലാണ് മുറിവ് ശിവപ്രസാദിന് സംഭവിച്ച കാര്യങ്ങളും, ചികിത്സയും നിങ്ങൾക്കും ഉപകാരപ്രദമാകും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...