അഭിഷേക് ബാനർജിയ്ക്ക് വീണ്ടും ഇ.ഡിയുടെ നോട്ടീസ്

Sunday 12 September 2021 1:39 AM IST

കൊൽക്കത്ത: ക​ള്ള​പ്പ​ണം വെളുപ്പിക്കൽ കേസുമായി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺഗ്ര​സ് എം.​പിയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർജി​യു​ടെ അ​ന​ന്ത​ര​വ​നുമായ ​ അ​ഭി​ഷേ​ക് ബാ​നർജി​ക്ക്​ വീണ്ടും എൻഫോഴ്സ്മെന്റ്​ ഡയറക്ടറേറ്റിന്റെ നോട്ടീസ്​. 21ന്​ ഹാജരാകണമെന്നാണ്​ അഭിഷേകിന്​ നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്.

അഭിഷേകിനെ തിങ്കളാഴ്ച ഡൽഹിയിൽ ഇ.ഡി​ ഒമ്പത്​ മണിക്കൂറിലേറെ സമയം ചോദ്യം ചെയ്​തിരുന്നു. വെള്ളിയാഴ്ച ഹാജരാകാൻ അഭിഷേകിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് അഭിഷേക് ഇ.ഡിയോട് അപേക്ഷിച്ചിരുന്നു.