കെ.എസ്.യു പ്രതിഷേധം

Sunday 12 September 2021 12:17 AM IST
കണ്ണൂർ സർവ്വകലാശാല സിലബസിൽ സവർക്കറെയും ഗോൾവാൾക്കറിനെയും ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് എസ്.എഫ്.ഐ നിലപാടിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കണ്ണൂർ സർവകലാശാല സിലബസിൽ സവർക്കറെയും ഗോൾവാൾക്കറിനെയും ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് എസ്.എഫ്.ഐ നിലപാടിനെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ ചെയർമാനും എസ്.എഫ്.ഐ ഭാരവാഹികൾക്കും കാക്കി കളസം അയച്ച് പ്രതിഷേധിച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ ഭാരവാഹികളായ ഗൗജ വിജയകുമാർ, അജാസ് കുഴൽമന്ദം, ശ്യാം ദേവദാസ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, ജിഷ്ണു, വിപിൻ വിജയൻ, അജയൻ എന്നിവർ നേതൃത്വം നൽകി.