ദുഷ്പ്രചരണം നടത്തുന്നുവെന്ന്
Sunday 12 September 2021 12:34 AM IST
അഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗക്കാർക്കായി ഭവനപദ്ധതികളും കാർഷിക വികസന പദ്ധതികളും നടത്തുന്ന എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കുന്നതിനും പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനുമായി അട്ടപ്പാടിയിലെ തന്നെ ചില വ്യക്തികളും സംഘടനകളും തീവ്രശ്രമം നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. അട്ടപ്പാടിയിലെ വിദൂരസ്ഥലങ്ങളിൽ പാലക്കാട് സർക്കാർ ഹോമിയോ വകുപ്പുമായി സഹകരിച്ച് നടത്തിയ കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തെ സംബന്ധിച്ച് അപഖ്യാതി പറഞ്ഞു പരത്തുകയും അനാവശ്യ കേസുകൾ നൽകി സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങളെ തടസപ്പെടുത്തുവാൻ ശ്രമം നടക്കുന്നതായും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.