ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കൂടും

Sunday 12 September 2021 12:05 AM IST

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ 15 വരെ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.ന്യൂനമർദ്ദം ഇന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു കാലവർഷത്തിലെ ആദ്യ തീവ്ര ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ ദുർബലപെടും.കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.