സ്കൂളുകൾ തുറക്കാൻ ഒരുക്കം തുടങ്ങി: വി. ശിവൻകുട്ടി
Sunday 12 September 2021 12:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കം സർക്കാർ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തയ്യാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തുടർ നടപടികൾ. സ്കൂളുകൾ തുറക്കുന്ന തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. സർക്കാർ പ്രഖ്യാപനം വന്നുകഴിഞ്ഞാൽ കുറ്രമറ്റതായ രീതിയിൽ ക്ലാസുകൾ ആരംഭിക്കും. കോളേജുകളിൽ ക്ലാസ് എങ്ങനെ സംഘടിപ്പിക്കാമെന്നതിനെപ്പറ്റിയുള്ള പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.