യൂണിഫോം വിതരണം

Sunday 12 September 2021 12:02 AM IST

നിലമ്പൂർ: ജനകീയ ഹോട്ടൽ ജീവനക്കാർക്ക് പുതിയ യൂണിഫോം വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്ലോക്ക തല വിതരണം നിലമ്പൂർ നഗരസഭ ഹാളിൽ നടന്നു.വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡ‌ിംഗ് കമ്മിറ്റി അദ്ധ്യക്ഷ യു.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.റഹീം,പി.എം.ബഷീർ,സ്‌കറിയ കിനാതോപ്പിൽ,സി.ഡി.എസ് ചെയർപേഴ്സൻ കെ.വി.ആമിന, അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി.സുരേഷ്‌ കുമാർ,ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ വി.എസ്.റിജേഷ്,പ്രൊജക്ടർ കോ ഓർഡിനേറ്റർ കെ.കെ.മുഹമ്മദ് ഷാനു,ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ കെ.കെ.നൗഷാദ്, റിനി കെ.ജോണി,സ്മിഷ നായർ,ശരണ്യരാജൻ,എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.