സി.പി.എം സമ്മേളനം: നടുവട്ടത്ത് സ്വാഗതസംഘമായി
Sunday 12 September 2021 12:02 AM IST
ബേപ്പൂർ: സി.പി.എം നടുവട്ടം ലോക്കൽ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗവും ലോഗോ പ്രകാശനവും സി.പി.എം ഏരിയാ കമ്മിറ്റിയംഗം എൻ.സദാശിവൻ ഉദ്ഘാടനം ചെയ്തു. നടുവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി പേരോത്ത് പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എൻ. അനിൽ കുമാർ സ്വാഗതവും കെ.സി. അനൂപ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കൃഷ്ണകുമാരി (ചെയർപേഴ്സൺ), കെ.സി. അനൂപ് (കൺവീനർ), കൊരല്ലത്ത് സരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ സാഗരസരണി സൗത്ത് ബ്രാഞ്ചംഗം സനോജ് കുമാർ തയ്യാറാക്കിയ ലോഗോയും പ്രകാശനം ചെയ്തു. സമ്മേളനം ഒക്ടോബർ 19 ന് നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ സ.എൻ. ഗിരീശൻ നഗറിൽ നടക്കും.