താലിബാനിസത്തിനെതിരെ മഹിളാമോർച്ച 'മഹിളാ അലാറം'

Sunday 12 September 2021 12:02 AM IST
മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സ്ത്രീവിരുദ്ധ താലിബാനിസത്തിനെതിരെ കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച മഹിളാ അലാറം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: 'താലിബാനിസം തുലയട്ടെ,സ്ത്രീകളും മനുഷ്യരാണ് മാംസമല്ല'എന്ന മുദ്രാവാക്യമുയർത്തി മഹിളാമോർച്ച നടത്തിയ 'മഹിളാ അലാറം' ബി. ജെ.പി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനംചെയ്തു. താലിബാനെ തളളിപ്പറയാത്തവർ മനുഷ്യകുലത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് മന്ത്രിയാകാനാവില്ലെന്നും സ്ത്രീകൾ ഗർഭം ധരിക്കേണ്ടവരും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടവരുമാണെന്ന താലിബാൻ വക്താവിന്റെ പ്രസ്താവന താലിബാന്റെ രണ്ടാം വരവിൽ മാനവികത പ്രത്യാശിച്ചവരുടെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്. അഡ്വ.രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.കെ.സുപ്രിയ, ജില്ലാ സെക്രട്ടറി, ശ്രീജ സോമൻ, കൗൺസിലർ രമ്യ സന്തോഷ്‌, ബിജെപി നേതാവ് രമണിഭായ് എന്നിവർ പ്രസംഗിച്ചു.നേതാക്കളായ ബിന്ദു ചാലിൽ, അഡ്വ.സബിത, വി.സ്മിത ലക്ഷ്മി, ലീന അനിൽ, പ്രഭാ ദിനേശൻ, മാലിനി സന്തോഷ്,സരള മോഹൻദാസ്, ചാന്ദ്നി തുടങ്ങിയവർ നേതൃത്വം നൽകി.