അം​ബാ​സഡ​റി​ൽ​ ​തു​ട​ക്കം ബെ​ൻ​സി​നോ​ട് ​പ്ര​ണ​യം

Sunday 12 September 2021 12:51 AM IST

കാ​റു​ക​ളോ​ട് ​എ​ന്നും​ ​പ്രി​യ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ക്ക്.​ ​ബെ​ൻ​സി​നോ​ടാ​ണ് ​കൂ​ടു​ത​ൽ​ ​പ്രി​യം.​ ​കേ​ര​ള​ത്തി​ൽ​ ​ബെ​ൻ​സ് ​വി​പ​ണി​യി​ലെ​ത്തി​യ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ​ ​വാ​ങ്ങി.​ ​വി​ത​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പോ​ലും​ ​അ​ന്ന് ​ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.​ 1996​ ​ൽ​ ​എ​റ​ണാ​കു​ള​ത്തെ​ ​ഏ​ജ​ൻ​സി​ ​വ​ഴി​ ​ബു​ക്ക് ​ചെ​യ്താ​ണ് ​കെ.​എ​ൽ​ 04​ ​ഡി​ 1818​ ​ബെ​ൻ​സ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ആ​ദ്യ​ ​ബെ​ൻ​സ് ​ഇ​തി​ന​കം​ ​അ​ഞ്ചു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​കി​ലോ​മീ​റ്റ​ർ​ ​പി​ന്നി​ട്ടു.​ ​മ​റ്റൊ​രു​ ​ബെ​ൻ​സി​ൽ​ ​ര​ണ്ടു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​കി​ലോ​മീ​റ്റ​ർ​ ​യാ​ത്ര. ഇ​പ്പോ​ൾ​ ​നാ​ല് ​ബെ​ൻ​സും​ ​ടോ​യോ​ട്ട​യു​ടെ​ ​മൂ​ന്നെ​ണ്ണ​വും​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​ൻ​പ​തു​ ​കാ​റു​ക​ൾ. 1967​ലാ​ണ് ​ആ​ദ്യ​മാ​യി​ ​പു​തി​യ​ ​കാ​ർ​ ​വാ​ങ്ങു​ന്ന​ത്.​ 54​ ​വ​ർ​ഷം​ ​മു​മ്പ് ​വാ​ങ്ങി​യ​ ​കെ.​എ​ൽ.​എ​ 2158​ ​ന​മ്പ​ർ​ ​അം​ബാ​സഡ​ർ​ ​കാ​ർ​ ​ഇ​ന്നും​ ​കൈ​മാ​റ്റം​ ​ചെ​യ്യാ​തെ​ ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​മ​ല​യാ​ള​ ​ലി​പി​യി​ൽ​ ​ന​മ്പ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​കാ​ല​ത്തും​ ​വെ​ള്ളാ​പ്പ​ള്ളി​ക്ക് ​സ്വ​ന്ത​മാ​യി​ ​കാ​റു​ണ്ടാ​യി​രു​ന്നു.​ 112​ ​ആ​യി​രു​ന്നു​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​മ്പ​ർ.​ ​ആ​സ്റ്റി​ൻ​ ​ക​മ്പ​നി​യു​ടെ​ ​കാ​ർ​ 1500​ ​രൂ​പ​യ്ക്ക് ​വാ​ങ്ങി​ 3000​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ഉ​പ​യോ​ഗി​ച്ച​ത്.​ ​പി​ന്നീ​ട് ​ഹെ​റാ​ൾ​ഡ് ​ക​മ്പ​നി​യു​ടെ​ ​മൂ​ന്നു​ ​മാ​സം​ ​പ​ഴ​ക്ക​മു​ള്ള​ ​കാ​റും​ ​ഉ​പ​യോ​ഗി​ച്ചു.​ ​പി​ന്നീ​ടാ​ണ് ​പു​ത്ത​ൻ​ ​അം​ബാ​സി​ഡ​ർ​ ​വാ​ങ്ങി​യ​ത്.​ ​വി​വാ​ഹ​ ​ശേ​ഷം​ ​ഭാ​ര്യ​ ​പ്രീ​തി​യു​മാ​യി​ ​എ​ത്തി​യ​ത് ​ഈ​ ​കാ​റി​ലാ​യി​രു​ന്നു.