എൻ.എസ് സഹ. ആശുപത്രിയിൽ  കാൻസർ നിർണയ ക്യാമ്പ്

Sunday 12 September 2021 1:13 AM IST

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി സംഘടിപ്പിക്കുന്ന, ഒരാഴ്ച നീളുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് നാളെ രാവിലെ 9ന് ആശുപത്രി അങ്കണത്തിൽ പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 300 പേർക്ക് പാപ്‌സ്മിയർ, എഫ്.എൻ.എ.സി, അൾട്രാസൗണ്ട് സ്‌കാൻ, ലബോറട്ടറി ടെസ്റ്റുകൾ എന്നിവ സൗജന്യ നിരക്കിൽ ലഭ്യമാക്കും. സ്‌ക്രീനിംഗ് ക്യാമ്പിലൂടെ കാൻസർ നേരത്തേ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും. സർജിക്കൽ ഓങ്കോളജി, ക്ലിനിക്കൽ ഓങ്കോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാണ്. ക്യാമ്പ് 18ന് സമാപിക്കും. ഫോൺ: 9400247045