നിപ: 20 പേരും നെഗറ്റീവ്
Sunday 12 September 2021 1:17 AM IST
തിരുവനന്തപുരം : നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായത് വലിയ ആശ്വാസമാണെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. 2 എണ്ണം എൻ.ഐ.വി പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിരീക്ഷണത്തിന്റെ ഭാഗമായി ഫീൽഡിൽ നിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.