നീറ്റ് പരീക്ഷ : കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും.
Sunday 12 September 2021 1:21 AM IST
തിരുവനന്തപുരം: ഇന്ന് വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കെ. എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും. പരീക്ഷ എഴുതുന്നവർ ആവശ്യപ്പെടുകയാണെങ്കിൽ ബോണ്ട് സർവീസും നടത്തും.