പ്രശസ്ത കാഥികൻ കൊല്ലം ബാബു അന്തരിച്ചു
Sunday 12 September 2021 12:29 PM IST
കൊല്ലം: പ്രശസ്ത കാഥികൻ കൊല്ലം ബാബു അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കോയിവിളയിലെ കുടുംബ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. മുകുന്ദൻ പിള്ള എന്ന കൊല്ലം ബാബു പതിനയ്യായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.
വിശ്വസാഹിത്യത്തിലെ കൃതികൾ ഉൾപ്പടെ 35 സാഹിത്യകൃതികൾ കഥാപ്രസംഗമായി അവതരിപ്പിച്ചു.1979 ൽ സംഗിത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും കഥാപ്രസംഗ പരിപാടി അവതരിപ്പിച്ചിടുണ്ട്. കൊല്ലം യവന എന്ന പേരിൽ ഒരു നാടക സമിതിക്കും രൂപം നൽകി. ഗവൺമെന്റ് പ്രസ്സിലെ ജോലി രാജിവച്ചാണ് കൊല്ലം ബാബു കഥാപ്രസംഗ വേദിയിൽ എത്തിയത്.