അഭിരാമിക്ക് യുവ കവിതാ അവാർഡ്

Monday 13 September 2021 12:01 AM IST

കൊച്ചി: പ്രൊഫ. പി. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ യുവകവിതാ അവാർഡിന് കൊട്ടാരക്കര സ്വദേശിനി അഭിരാമി എസ്.ആർ. അർഹയായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് സമ്മാനിക്കും. സച്ചിദാനന്ദൻ അദ്ധ്യക്ഷനും ഡോ.എൽ. തോമസുകുട്ടി, സാജോ പനയംകോട്, വിൽസൺ ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഇംഗ്ലീഷിൽ സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കിയ അഭിരാമി ആനുകാലികങ്ങളിൽ കവിതകളും കഥകളും ലേഖനങ്ങളും എഴുതിവരുന്നു. സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പി. മീരാക്കുട്ടിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുന്നത്.

Advertisement
Advertisement