ഐ.ടി ജോലിക്കായി ജോബ് ഫെയർ

Monday 13 September 2021 1:17 AM IST

തിരുവനന്തപുരം: ഐ.ടി മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന വെർച്വൽ ജോബ് ഫെയറിലേക്ക് 17 മുതൽ 21 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്. 75ൽ അധികം ഐ.ടി കമ്പനികളാണ് ജോബ് ഫെയറിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് സമാപിക്കും. ജോബ് ഫെയർ ഇന്റർവ്യൂകൾ 22 മുതൽ 30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: രാഹുൽ ചന്ദ്രൻ 94476 99390 (ടെക്‌നോപാർക്ക്), ദൃശ്യ ഗോപിനാഥ് 94974 19321 (കൊച്ചി), ദീപ ആഷിക്ക് 94955 80769 (കോഴിക്കോട്). ഇ മെയിൽ വിലാസം itjobfair@prathidhwani.org ,​വെബ്സൈറ്റ്: jobs.prathidhwani.org

Advertisement
Advertisement