സർട്ടിഫിക്കറ്റ് വിതരണം നടത്തി

Monday 13 September 2021 12:42 AM IST

പത്തനംതിട്ട : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ ഒഫ് കേരളയും സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി വീണ ജോർജ് നിർവഹിച്ചു.
യോഗ അസോസിയേഷൻ ഒഫ് പത്തനംതിട്ടയുടെ പ്രസിഡന്റ് പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.പി.ഉദയഭാനു സർട്ടിഫിക്കറ്റ് വിതരണം നടത്തി. യോഗ ടീച്ചേഴ്‌സ് അസോസിയേഷൻ രൂപീകരണം പ്രൊഫ.ടി.കെ.ജി നായർ നിർവഹിച്ചു.

എസ്.ആർ.എസ് ഡയറക്ടർ എൻ. ബി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്ക് പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ഉപഹാരങ്ങൾ നൽകി. യോഗ അസോസിയേഷൻ സെക്രട്ടറി പി.കെ.അശോകൻ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ.തോമസ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, യോഗാചാര്യ സ്മിത , യോഗ അസോസിയേഷൻ ട്രഷറർ കെ.എസ്.മണിലാൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement